ബിജെപി-ബിഡിജെഎസ് ചര്‍ച്ച ഇന്ന് , തുഷാര്‍ വെള്ളാപ്പള്ളി മോദിയുമായി കൂടിക്കാഴ്ച നടത്തും

BDJS

ന്യൂഡല്‍ഹി : ബിഡിജെഎസ്-ബിജെപി ചര്‍ച്ച ഇന്ന് ഡല്‍ഹിയില്‍ നടക്കും. തുഷാര്‍ വെള്ളാപ്പള്ളി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി കേരളത്തിലെ എന്‍ഡിഎ സഖ്യം ശക്തിപ്പെടുത്താനുള്ള എല്ലാവിധ ചര്‍ച്ചകളും ഇന്നുണ്ടാകാന്‍ സാധ്യതയുണ്ട്. അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്നും വാ്ഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് സമയത്ത് ബിഡിജെഎസ് തുറന്നടിച്ചത് ബിജെപിയ്ക്ക് വലിയ ക്ഷീണമുണ്ടാക്കി.

മുന്‍വര്‍ഷങ്ങളെക്കാള്‍ വലിയ വോട്ട് നഷ്ടമാണ് ചെങ്ങന്നൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി പി എസ് ശ്രീധരന്‍പിള്ളയ്ക്കുണ്ടായത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കുണ്ടായ വളര്‍ച്ച നിലനിര്‍ത്താന്‍ ബിജെപിയ്ക്ക് സാധിച്ചില്ല. അതുകൊണ്ട് തന്നെ ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്ത് വിലകൊടുത്തും തിരിച്ച് വരാന്‍ ബിജെപി ശ്രമിയ്ക്കുമെന്നതില്‍ സംശയമില്ല. അതിനുള്ള തുറുപ്പ് ചീട്ടാണ് ബിഡിജെഎസ്.

ദളിത് പ്രീണന നയം മുഖ മുദ്രയാക്കുന്ന എന്‍ഡിഎ, ബിഡിജെഎസിനെ കൂടെക്കൂട്ടുന്നതിലൂടെ ലക്ഷ്യമിടുന്നതും ഇതേ നിലപാടിലൂടെ കേരളത്തിലെ വോട്ട് ബാങ്ക് ലക്ഷ്യം കണ്ട് മാത്രമാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് മണ്ഡലങ്ങളിലെങ്കിലും വിധിയെഴുത്തില്‍ ബിജെപി നിര്‍ണ്ണായക ഘടകമായത് ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്.

Top