അനുമോദനങ്ങള്‍; ഇമ്രാന്‍ ഖാന് വിജയാശംസകളുമായി തുര്‍ക്കിഷ് പ്രസിഡന്റ്

ലാഹോര്‍: പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട തെഹ്‌റീക്-ഇ-ഇന്‍സാഫ് പാര്‍ട്ടി(പിടിഐ) നേതാവ് ഇമ്രാന്‍ ഖാനെ അനുമോദിച്ച് തുര്‍ക്കിഷ് പ്രസിഡന്റ് റെസെപ് ത്വയ്യിബ് എര്‍ഡോഗന്‍.

ഇമ്രാന്‍ ഖാന്റെ വിജയത്തില്‍ അനുമോദനങ്ങള്‍ അറിയിക്കുന്നുവെന്നും അദ്ദേഹത്തിന്റെ ഭാവി ജീവിതത്തിലും നല്ലതു മാത്രം സംഭവിക്കട്ടെയെന്നും തുര്‍ക്കിഷ് പ്രസിഡന്റ് വ്യക്തമാക്കി.

ഓഗസ്റ്റ് 11നാണ് ഇമ്രാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. തെരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ പിടിഐ 116 സീറ്റുകളാണ് നേടിയത്. ഒറ്റയ്ക്കു ഭൂരിപക്ഷമില്ലാത്തതിനാല്‍ ചെറുകക്ഷികളുമായി ചേര്‍ന്ന് മുന്നണി സര്‍ക്കാരുണ്ടാക്കാനുള്ള നീക്കത്തിലാണ് ഇമ്രാന്‍ ഖാന്‍. ദേശീയ അസംബ്ലിക്കൊപ്പം തെരഞ്ഞെടുപ്പ് നടന്ന ഖൈബര്‍ പക്തുന്‍ക്വയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും പിടിഐ അധികാരം പിടിച്ചെടുത്തിരുന്നു. സത്യപ്രതിജ്ഞ വന്‍ ആഘോഷമാക്കാനുള്ള നീക്കത്തിലാണ് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി.

Top