thurki – carbomb – attack

ദിയാബാക്കിര്‍: തുര്‍ക്കിയിലെ പ്രശ്ന ബാധിത പ്രദേശത്തുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെടുകയും അമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുര്‍ദ്ദിഷുകള്‍ക്ക് ആധിപത്യമുള്ള പ്രദേശത്താണ് സ്ഫോടനം നടന്നത്.

തിങ്കളാഴ്ച രാത്രിയോടെ ഉണ്ടായ സംഭവവുമായി ബന്ധപ്പെട്ട് തുര്‍ക്കി അധികൃതര്‍ നിരോധിച്ച കുര്‍ദ്ദിഷ് വര്‍ക്കേസ് പാര്‍ട്ടിയെ വിമര്‍ശിച്ചു. ദിയാബാക്കിര്‍ പ്രവിശ്യയിവുള്ള ഹാനി ജില്ലയില്‍ കുര്‍ദ്ദിഷ് വര്‍ക്കേസ് പാര്‍ട്ടി പുറം കാവല്‍ സൈന്യത്തെ ലക്ഷ്യമിട്ടു നടത്തിയ ആക്രമണത്തില്‍ എട്ട് സാധാരണക്കാര്‍ ഉള്‍പ്പെടെ 47 പേര്‍ക്ക് പരിക്കേറ്റതായി വൃത്തങ്ങള്‍ അറിയിച്ചു.സുരക്ഷാ സൈന്യം തിരച്ചില്‍ ആരംഭിച്ചു കഴിഞ്ഞു.

മൂന്നു പതിറ്റാണ്ടായി രാജ്യത്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സംഘത്തിനെതിരെ 2015ല്‍ തകര്‍ന്ന വെടിനിര്‍ത്തല്‍ കരാറിനു ശേഷം തുര്‍ക്കി പ്രത്യാക്രമണങ്ങള്‍ നടത്തിയിരുന്നു. രാജ്യത്തിന്റെ ഹൃദയഭാഗത്തുണ്ടായ രണ്ട് ആക്രമണങ്ങളിലായി ഡസന്‍ കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.

തലസ്ഥാനമായ അങ്കാറയില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം കുര്‍ദ്ദിഷ് വിമതര്‍ ഏറ്റെടുത്തിരുന്നു. കുര്‍ദ്ദിഷ് വര്‍ക്കേസ് പാര്‍ട്ടിയില്‍ നിന്നും പിളര്‍ന്നു പോയ കുര്‍ദ്ദിസ്ഥാന്‍ ഫ്രീഡം ഫാല്‍ക്കണ്‍സാണ് ഫെബ്രുവരിയിലും മാര്‍ച്ചിലും നടന്ന ചാവേര്‍ കാര്‍ ബോംബ് ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തത്.

Top