thurki bomp plast 2 man death

ഇസ്താംബുള്‍: തുക്കിയിലെ പ്രമുഖ നഗരമായ ഇസ്താംബുളിലുണ്ടായ സ്‌ഫോടനത്തില്‍ ചാവേര്‍ അടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. നഗരത്തിലെ പ്രധാന വ്യാപാരകേന്ദ്രത്തിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം സംഘടനകളൊന്നും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

ഏഷ്യയുടേയും യൂറോപ്പിന്റേയും അതിര്‍ത്തി കടന്നുപോകുന്ന ഭാഗത്താണ് സ്‌ഫോടനം നടന്നത്. വാരാന്ത്യമായതിനാല്‍ തിരക്കുള്ള ദിവസമാണിന്ന്. സ്‌ഫോടനം നടന്ന തെരുവ് പൊലീസ് സീല്‍ ചെയ്തു. കഴിഞ്ഞ ദിവസം തലസ്ഥാനമായ അങ്കാറയില്‍ നടന്ന സ്‌ഫോടനത്തില്‍ 37 പേര്‍ കൊല്ലപ്പെട്ടിരുന്നു. കുര്‍ദിഷ് ഭീകര ഗ്രൂപ്പായ ടി.എ.കെ ആയിരുന്നു അങ്കാറ സ്‌ഫോടനത്തിന് പിന്നില്‍. ഐഎസ് തുര്‍ക്കിയില്‍ നിരന്തരം ഭീകരാക്രമണം നടത്തുന്നുണ്ട്.

Top