സര്‍ക്കാര്‍ തിയേറ്റര്‍ വിടും മുന്‍പ് തുപ്പാക്കി 2 പ്രഖ്യാപനവുമായ് മുരുകദോസ്

വിജയ് എ ആര്‍ മുരുകദോസ് കൂട്ടുകെട്ടില്‍ പിറന്ന സിനിമകളെല്ലാം ഹിറ്റുകളായിരുന്നു. തുപ്പാക്കി, കത്തി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തിയേറ്ററിലെത്തിലെത്തിയ സര്‍ക്കാരും വന്‍വിജയമാണ് കൊയ്തത്. നേടിയത്. ഇപ്പോഴിതാ സര്‍ക്കാര്‍ തിയേറ്റര്‍ വിടും മുന്‍പ് വിജയ് നായകനായ തുപ്പാക്കി 2 ഇറങ്ങുന്നു എന്ന പ്രഖ്യാപനവുമായ് മുരുകദോസ് എത്തിയിരിക്കുന്നു.

അടുത്തിടെ നടന്നൊരു ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കുമ്പോഴായിരുന്നു 2012ല്‍ ഇറങ്ങിയ സൂപ്പര്‍ ഹിറ്റ ചിത്രം തുര്രാക്കിയുടെ രണ്ടാം ഭാഗം ഇറക്കുന്നുവെന്ന പ്രഖ്യാപനം മുരുക ദോസ് നടത്തിയത്. ആദ്യ ഭാഗത്തിന് ഒന്നിച്ച അതേ ടീം തന്നെയായിരിക്കും ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതെന്നും അദ്ദേഹം അരിയിച്ചു.

കാജല്‍ അഗര്‍വാള്‍ നായികാ വേഷത്തില്‍ എത്തിയ ചിത്രത്തില്‍ നടന്‍ ജയറാമും ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു. ഒരു തീവ്രവാദ സംഘത്തെ നശിപ്പിക്കുകയും സ്ലീപ്പര്‍ സെല്‍സ് എന്നു പേരായ ഇടനിലക്കാരെ നിഷ്‌ക്രിയരാക്കി കൊണ്ട് മുംബൈയിലെ ബോംബ് സ്‌ഫോടനം തടയുകയും ചെയ്യുന്ന ഒരു ഇന്ത്യന്‍ കരസേനാ ഉദ്യോഗസ്ഥന്റെ കഥ ആയിരുന്നു തുപ്പാക്കി പറഞ്ഞത്.

Top