തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി; വീടിന്റെ മേൽക്കൂര പറന്നുപോയി

തൃശൂര്‍: ഒല്ലൂർ ക്രിസ്റ്റഫർ നഗറിലാണ് മിന്നൽ ചുഴലി ഉണ്ടായത്. വീടിന്റെ മേൽക്കൂര പറന്ന് തൊട്ടടുത്ത സ്കൂളിലേക്ക് വീണു. നിരവധി മരങ്ങൾ കടപുഴകി വീഴുകയും ചെയ്തിട്ടുണ്ട്. വൈദ്യുത പോസ്റ്റുകൾക്കും കേടുപാട് പറ്റി. നിലവിൽ ആളപായങ്ങളൊന്നുമുണ്ടായിട്ടില്ല.

കഴിഞ്ഞ ദിവസവും തൃശൂരില്‍ മിന്നല്‍ ചുഴലി വീശിയടിച്ചിരുന്നു. അന്നമനട പാലിശേരിയിൽ പുലർച്ചെയുണ്ടായ കാറ്റിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ പറ്റി. വീടുകളുടെ മേൽക്കൂര പറന്നു പോയി. പ്രദേശത്ത് വ്യാപകമായ കൃഷി നാശവുമുണ്ട്. ഒന്നരക്കിലോമീറ്റർ ചുറ്റളവിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞുവീണ് പ്രദേശത്ത് വൈദ്യുതിബന്ധവും തടസപ്പെട്ടിരുന്നു.

Top