പരിശീലന പറക്കലിനിടെ അമേരിക്കന്‍ വ്യോമസേനയുടെ വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു

F-16-fighter-jet-crashes

ലാസ് വെഗാസ്: അമേരിക്കന്‍ വ്യോമസേനയുടെ എഫ്16 വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു. നെവാഡയില്‍നിന്നുമുള്ള പതിവ് പരിശീലന പറക്കലിനിടെ ലാസ് വെഗാസിനു സമീപമാണ് വിമാനം തകര്‍ന്നത്.

അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് അധികൃതര്‍ അറിയിച്ചു. മൂന്നു ദിവസത്തിനുള്ളില്‍ അമേരിക്കന്‍ വ്യോമസേനയുടെ മൂന്ന് വിമാനങ്ങളാണ് അപകടത്തില്‍പെട്ടത്.

Top