റോയല്‍ എന്‍ഫീല്‍ഡിന്റെ ‘തണ്ടര്‍ബേഡ് 350’ ഇനി മുതല്‍ ‘റംബ്ലര്‍ 350’ എന്ന പേരില്‍

ഷര്‍ മോട്ടോഴ്‌സിന്റെ ഇരുചക്രവാഹന നിര്‍മാണ വിഭാഗമായ റോയല്‍ എന്‍ഫീല്‍ഡിന്റെ ‘തണ്ടര്‍ബേഡ് 350’ ഓസ്‌ട്രേലിയയില്‍ വില്‍പ്പനയ്‌ക്കെത്തി. 6,790 ഓസ്‌ട്രേലിയന്‍ ഡോളര്‍(ഏകദേശം 3.41 ലക്ഷം രൂപ) ആണു ബൈക്കിന് വില വരുന്നത്. വ്യാപാരനാമ ലഭ്യതയിലെ പരിമിതിയെ തുടര്‍ന്ന് ‘റംബ്ലര്‍ 350’ എന്ന പേരിലാണ് ഈ ബൈക്ക് ഓസ്‌ട്രേലിയയില്‍ വില്‍ക്കുക. സ്റ്റോണ്‍, മറീന്‍, ലൈറ്റ്‌നിങ് എന്നീ മൂന്നു നിറങ്ങളില്‍ മാത്രമാണ് ‘റംബ്ലര്‍’ വില്‍പ്പനയ്‌ക്കെത്തുന്നത്.

പുത്തന്‍ റൈഡര്‍മാരെയും റൈഡിങ്ങിലേക്കു മടങ്ങുന്നവരെയും ആയാസരഹിതമായ യാത്ര ഉറപ്പു നല്‍കുന്ന ക്രൂസര്‍ ആഗ്രഹിക്കുന്നവരെയുമൊക്കെയാണ് റംബ്ലറിലൂടെ ലക്ഷ്യമിടുന്നതെന്ന് റോയല്‍ എന്‍ഫീല്‍ഡ് വ്യക്തമാക്കി. 346 സി സി, സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എന്‍ജിനാണ് റംബ്ലറിന് കരുത്തേകുന്നത്. 19.8 ബി എച്ച് പി കരുത്തും 28 എന്‍ എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് ഗീയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. സിംഗിള്‍ ഡൗണ്‍ ട്യൂബ് ഫ്രെയിം ഷാസിയുള്ള ബൈക്കിന്റെ മുന്നില്‍ 280 സിംഗിള്‍ ഡിസ്‌കും പിന്നില്‍ 240 എം എം ഡിസ്‌കുമാണു ബ്രേക്ക്.

Top