ഇടിമിന്നല്‍; ഒറ്റപ്പാലത്ത് വീട് ഭാഗികമായി തകര്‍ന്നു

പാലക്കാട്: ഒറ്റപ്പാലം പത്തംകുളത്ത് ഇടിമിന്നലിൽ വീട് ഭാഗികമായി തകർന്നു. പത്തംകുളം പൂമുള്ളിക്കാട് മേനക്കം മൊയ്തൂട്ടിയുടെ വീടാണ് തകർന്നത്.

വെള്ളിയാഴ്ച വൈകിട്ടുണ്ടായ ഇടിമിന്നലിലാണ് സംഭവം. ഇടിമിന്നലേറ്റതിനെ തുടർന്ന് വീടിന്റെ മുകൾഭാഗമാണ് തകർന്നത് ജനലുകളും,മെയിൻ സ്വിച്ച് ബോർഡും, വയറിങ്ങുകളും പൂർണ്ണമായും നശിച്ചു.സംഭവം നടക്കുമ്പോൾ മൊയ്തൂട്ടിയുടെ ഭാര്യ സുഹറ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വലിയ ശബ്ദത്തോടെ ഇടിവെട്ടുകയായിരുന്നു എന്ന് ഇവർ പറഞ്ഞു. ആർക്കും പരുക്കില്ല.അനങ്ങനടി പഞ്ചായത്ത് പ്രസിഡന്റ് പി.ചന്ദ്രൻ ,വില്ലേജ് ഓഫീസർ എന്നിവർ സ്ഥലം സന്ദർശിച്ചു.

Top