കെഎസ്ആര്‍ടിസി പണിമുടക്ക് ദിനത്തില്‍ സ്വിഫ്റ്റിന് ഇരട്ടി വരുമാനം

തിരുവനന്തപുരം: ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിലെ, സിഐടിയു ഒഴികെയുള്ള ജീവനക്കാരുടെ സംഘടനകൾ, ഇന്നലെയാണ്(6.5.2022)പണിമുടക്കിയത്. ഭൂരിഭാഗം ബസ്സുകളും നിരത്തിലിറങ്ങിയില്ല. എന്നാൽ താത്കാലിക ജീവനക്കാർ മാത്രമുള്ള കെഎസ്ആർടിസി സ്വിഫ്റ്റിന്റെ സർവ്വീസുകൾ മുടങ്ങിയില്ല. 54 സ്വിഫ്റ്റ് ബസുകൾ നിരത്തിലിറങ്ങിയപ്പോൾ 13.75 ലക്ഷം രൂപ വരുമാനം കിട്ടി.ഒരു ബസിൽ നിന്നും ശരാശരി 25,000 രൂപ വരുമാനം ലഭിച്ചുവെന്ന് കെഎസ്ആർടിസി അറിയിച്ചു. സാധാരണ ദിവസങ്ങളിൽ ശരാശരി 10000 രൂപ മുതൽ 15000 രൂപ വരെയാണ് സ്വിഫ്റ്റ് ബസ്സുകളുടെ കളക്ഷൻ

Top