തുമ്പോളി കൊലക്കേസ് പ്രതികളെ വെട്ടിക്കൊന്ന സംഭവം; കേസിലെ ആറ് പ്രതികളും പിടിയില്‍

ആലപ്പുഴ: തുമ്പോളിയില്‍ കൊലക്കേസ് പ്രതികളെ വെട്ടിക്കൊന്ന കേസിലെ മുഴുവന്‍ പ്രതികളും പിടിയില്‍.
ഡെറിക്, ആന്റപ്പന്‍, ശരത്ത്, ജോര്‍ജ്ജ്, കണ്ണന്‍, ചാള്‍സ് എന്നീ ആറ് പേരാണ് പൊലീസ് പിടിയിലായത്.

തുമ്പോളി സാബു വധക്കേസ് പ്രതികളായ വികാസ്, ജസ്റ്റിന്‍ എന്നിവരെയാണ് ഇപ്പോള്‍ പൊലീസ് പിടിയിലായവര്‍ച്ചേര്‍ന്ന് ഡിസംബര്‍ 15ന് വെട്ടിക്കൊന്നത്.

വെട്ടേറ്റ വികാസിനെയും ജസ്റ്റിനെയും പൊലീസ് ജീപ്പിലായിരുന്നു വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നത്. വികാസ് അര്‍ദ്ധരാത്രിയിലും ജസ്റ്റിന്‍ പുലര്‍ച്ചെയും ആണ് മരിച്ചത്.

2015 ജൂണില്‍, തുമ്പോളിയില്‍ കൊല്ലപ്പെട്ട സാബുവിന്റെ സുഹൃത്തുക്കളാണ് ഇപ്പോള്‍ പിടിയാലയവര്‍. സാബുവിനെ കൊന്നതിന്റെ വൈരാഗ്യമാണ് ഇവരെ കൊലപാതകത്തിലേക്ക് നയിച്ചെതെന്നാണ് പൊലീസ് പറയുന്നത്.

Top