തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്റെ പുതിയ മേക്കിങ് വീഡിയോ കാണാം

ഗ്സ് ഓഫ് ഹിന്ദൊസ്ഥാനിലെ പുതിയ മേക്കിങ് വീഡിയോ പുറത്തിറങ്ങി. ചിത്രത്തില്‍ ഫിരംഗി എന്ന കഥാപാത്രമായിട്ടാണ് ആമിര്‍ എത്തുന്നത്. ആമിറിനൊപ്പം അമിതാഭ് ബച്ചനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. കത്രീന കൈഫാണ് ചിത്രത്തില്‍ ആമിറിന്റെ നായികാ വേഷത്തിലെത്തുന്നത്. സുരയ്യ എന്ന കഥാപാത്രമായാണ് കത്രീന വേഷമിടുന്നത്. രാജ്യത്തെ ഏറ്റവും നല്ല നര്‍ത്തകിയുടെ വേഷമാണിത്.

ഇവര്‍ക്കു പുറമേ ഫാത്തിന സന ഷെയ്ഖ്, ലോയ്ഡ് ഓണ്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സാഫിര എന്ന കഥാപാത്രമായാണ് ഫാത്തിമ എത്തുന്നത്. പോരാളിയുടെ വേഷമായിരിക്കും സാഫിരയുടേത്. ചിത്രത്തിന് അജയ് അതുല്‍ ടീമാണ് സംഗീതമൊരുക്കുന്നത്. കുദാബക്ഷ് എന്ന കഥാപാത്രത്തെയാണ് ബിഗ് ബി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന ചിത്രം ആധാരമാക്കിയിരിക്കുന്നത് ഫിലിപ് മെഡോസ് ടെയ്ലറുടെ കണ്‍ഫഷന്‍സ് ഓഫ് എ തഗ് ആന്‍ഡ് ദ് കള്‍ട്ട് ഓഫ് തഗ്ഗീ എന്ന പുസ്തകമാണ്. നവംബര്‍ 8 ദീപാവലി ചിത്രമായി തഗ്സ് ഓഫ് ഹിന്ദൊസ്ഥാന്‍ തിയേറ്ററുകളിലെത്തും

Top