‘തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍ ലോഗോയ്ക്ക് പിന്നാലെ അമിതാഭ് ബച്ചന്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കുദാബക്ഷ് എന്ന കഥാപാത്രത്തെയാണ് ബിഗ് ബി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആമിര്‍ ഖാനാണ് തന്റെ ട്വിറ്ററിലൂടെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടത്. കൊടുങ്കാറ്റിനെയും യുദ്ധത്തെയും അതിജീവിച്ച കൊള്ളക്കാരുടെ തലവന്‍ എന്നാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ടാഗ് ലൈന്‍.

വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന ചിത്രം ആധാരമാക്കിയിരിക്കുന്നത് ഫിലിപ് മെഡോസ് ടെയ്‌ലറുടെ കണ്‍ഫഷന്‍സ് ഓഫ് എ തഗ് ആന്‍ഡ് ദ് കള്‍ട്ട് ഓഫ് തഗ്ഗീ എന്ന പുസ്തകമാണ്. ഫാത്തിമാ സനാ ഷെയ്ക്ക്, കത്രീനാ കൈഫ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നവംബര്‍ 8 ദീപാവലി ചിത്രമായി തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍ തിയേറ്ററുകളിലെത്തും.

Top