മക്കള്‍സെല്‍വന്റെ തുഗ്ലക്ക് ദര്‍ബാറിലെ ആദ്യ ഗാനം പുറത്തിറങ്ങി

വിജയ് സേതുപതി നായകനായെത്തുന്ന പുതിയ ചിത്രം തുഗ്ലക്ക് ദര്‍ബാറിലെ ആദ്യ ഗാനം പുറത്തിറങ്ങി. കാര്‍ത്തിക് നെഹ്തയുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. അറിവു ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

ചിത്രത്തില്‍ കിടിലന്‍ ഗെറ്റപ്പിലാണ് വിജയ് സേതുപതി എത്തുന്നത്. പ്രസാദ് ദീനദയാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു പൊളിറ്റിക്കല്‍ ചിത്രമായാണ് തുഗ്ലക്ക് ദര്‍ബാര്‍ ഒരുങ്ങുന്നത്.

സിംഗം എന്ന കഥാപാത്രമായാണ് വിജയ് സേതുപതി എത്തുന്നത്. അതിഥി റാവു ഹൈദരിയാണ് ചിത്രത്തിലെ നായിക. മലയാള താരം മഞ്ജിമ മോഹനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിജയ് സേതുപതിയുടെ സഹോദരിയുടെ വേഷമാണ് മഞ്ജിമയ്ക്ക്. പാര്‍ഥിപന്‍ ചിത്രത്തില്‍ വില്ലനായും വേഷമിടുന്നു.

ഗോവിന്ദ് വസന്തയാണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. 7 സ്‌ക്രീന്‍ സ്റ്റുഡിയോയും വിയാകോം 18ഉം ചേര്‍ന്നാണ് തുഗ്ലക്ക് ദര്‍ബാര്‍ നിര്‍മ്മിക്കുന്നത്.

Top