‘തഗ് ലൈഫ്’; മണിരത്‌നം കമല്‍ഹാസന്‍ ചിത്രം ടൈറ്റില്‍ വീഡിയോ പുറത്തിറങ്ങി

മൂന്ന് പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം കമല്‍ഹാസനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ‘തഗ് ലൈഫ്’ ചിത്രത്തിന്റെ പേര്. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ഗംഭീരമായ ടൈറ്റില്‍ അനൗണ്‍സ്മെന്റ് വിഡിയോ ആണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്.

‘രംഗരായ ശക്തിവേല്‍ നായ്ക്കന്‍’ എന്ന കഥാപാത്രത്തെയാണ ് കമല്‍ഹാസന്‍ അവതരിപ്പിക്കുന്നത്. കമല്‍ഹാസന്റെ അറുപത്തി ഒന്‍പതാമത് ജന്മദിനത്തിന് മുന്നേയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം നടന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്‍.മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ദുല്‍ഖര്‍ സല്‍മാന്‍, ജയം രവി, തൃഷ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

മണിരത്‌നത്തിനൊപ്പം എ.ആര്‍ റഹ്‌മാനും എഡിറ്റര്‍ ശ്രീകര്‍ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നു്. നേരത്തെ മണി രത്‌നത്തിന്റെ കന്നത്തില്‍ മുത്തമിട്ടാല്‍, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രനാണ് പുതിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിക്രമിന് വേണ്ടി കമലുമായി സഹകരിച്ച അന്‍പറിവ് മാസ്റ്റേഴ്സിനെയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരായി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനറായി ശര്‍മ്മിഷ്ഠ റോയ്യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ഈ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നത്.

Top