കോടതിക്കെതിരെ ചെളി വാരിയെറിഞ്ഞ് ആളാകാന്‍ ശ്രമം, പള്ളിത്തര്‍ക്കം ദുരന്തസമാനം !

കൊച്ചി: ഓര്‍ത്തഡോക്സ്-യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. നിയമപോരാട്ടം അവസാനിക്കരുതെന്നാണ് ചിലര്‍ സ്വീകരിക്കുന്ന നിലപാടെന്നും, ഹൈക്കോടതിക്കെതിരെ ചെളി വാരിയെറിഞ്ഞ് ആളാകാനാണ് ഇത്തരക്കാരുടെ ശ്രമമെന്നും കോടതി കുറ്റപ്പെടുത്തി.

മാത്രമല്ല, കേസില്‍ നിന്ന് തന്നെ പിന്‍മാറ്റാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു. എന്തു സംഭവിച്ചാലും കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

കോടതിയുടെ ഉദ്ദേശശുദ്ധി പോലും ചിലര്‍ മനസിലാക്കാന്‍ ശ്രമിക്കുന്നില്ല. സഭാ കേസുകള്‍ പരിഗണിക്കുമ്പോള്‍ അനാവശ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. പള്ളികള്‍ അടഞ്ഞുകിടക്കാനല്ല ആഗ്രഹിക്കേണ്ടത്. നിലവിലെ അവസ്ഥ ദുരന്തസമാനമാണെന്ന് വിമര്‍ശിച്ച കോടതി കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.

Top