Thrisure parashu rama memorial school locked

തൃശൂര്‍: കിരാലൂര്‍ പരശുരാമ മെമ്മോറിയല്‍ സ്‌കൂള്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് പൂട്ടി.

സ്‌കൂള്‍ പൂട്ടാനെത്തിയ എഇഒ അടക്കമുള്ള ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. നാല് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

സ്‌കൂള്‍ ലാഭകരമല്ലെന്ന് കാട്ടി മാനേജ്‌മെന്റ് കോടതിയില്‍ നിന്നും പൂട്ടാനുള്ള ഉത്തരവ് നേടുകയായിരുന്നു.

എന്നാല്‍ സ്‌കൂള്‍ പൂട്ടുന്നതിനെതിരെ ഒരുവിഭാഗം രംഗത്തു വന്നതോടെയാണ് പൊലീസ് സംരക്ഷണത്തില്‍ എത്തി എ.ഇ.ഒ പൂട്ടു പൊളിച്ച് ഓഫീസിനുള്ളില്‍ പ്രവേശിച്ചത്. ഓഫീസിലെ രേഖകള്‍ എല്ലാം പിടിച്ചെടുത്തു.

Top