മുന്‍ വടക്കാഞ്ചേരി എംഎല്‍എ വി.ബലറാം അന്തരിച്ചു

തൃശൂര്‍: വടക്കാഞ്ചേരി മുന്‍ എം.എല്‍.എയും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായിരുന്ന വി.ബാലറാം അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട്. വടക്കാഞ്ചേരിയില്‍ രണ്ട് തവണ എം.എല്‍.എയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

രണ്ടാംതവണ എം.എല്‍.എയായിരിക്കെ അന്നത്തെ കെ.പി.സി.സി. പ്രസിഡന്റ് കെ. മുരളീധരന് നിയമസഭയിലേക്ക് മത്സരിക്കാനായി എം.എല്‍.എ. സ്ഥാനം രാജിവെച്ചു. കോഴിക്കോട് നിന്ന് ലോക്സഭയിലേക്കും മത്സരിച്ചു. ഇതിനിടെ, കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് ഡി.ഐ.സി. രൂപവത്കരിച്ചപ്പോള്‍ അതിന്റെ ഭാഗമായി. കോണ്‍ഗ്രസില്‍ ഗ്രൂപ്പ് രാഷ്ട്രീയം ശക്തമായിരിക്കെ ഐ ഗ്രൂപ്പിന്റെ മുഖ്യനേതാവായിരുന്നു വി.ബലറാം.

Top