ജപ്തി ഭീഷണി; തൃശൂരില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

suicide 2

തൃശൂര്‍: ജപ്തി ഭീഷണിയെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. തൃശൂര്‍ മരോട്ടിച്ചാല്‍ സ്വദേശി ഔസേപ്പി (86 ) നെയാണ് വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരോട്ടിച്ചാലെ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍ നിന്ന് 75000 രൂപ ഔസേപ്പ് കടമെടുത്തിരുന്നു. എന്നാല്‍ ബാങ്കില്‍ നിന്ന് തിരിച്ചടവിന് സമയം ചോദിച്ചുവെങ്കിലും ബാങ്ക് നല്‍കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ രണ്ട് പ്രളയത്തിലും ഔസേപ്പിന്റെ വാഴ കൃഷി നശിച്ചിരുന്നു.

Top