60 ഓളം മോഷണക്കേസ്, കൊലപാതകക്കേസ്‌; പ്രതി തമിഴ്‌നാട് സ്വദേശി പിടിയില്‍

തൃശ്ശൂര്‍: സംസ്ഥാനത്ത് അറുപതോളം മോഷണക്കേസുകളില്‍ പ്രതിയായ തമിഴ്‌നാട് സ്വദേശി ശരവണന്‍ പിടിയില്‍.മോഷണക്കേസുകള്‍ക്ക് പുറമെ കൊലപാതക കേസുകളിലും ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണറുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ശരവണനെ പിടികൂടിയത്.

2000-ല്‍ ഭാര്യ പിതാവിനെയും അയല്‍ വീട്ടിലെ പെണ്‍കുട്ടിയെയും പ്രസാദത്തില്‍ വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ 18 വര്‍ഷം ശരവണന്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു.

Top