മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു; 51കാരന്‍ അറസ്റ്റില്‍

തൃശ്ശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 51 കാരന്‍ അറസ്റ്റില്‍. തൃശ്ശൂര്‍ വടക്കാഞ്ചേരിയിലാണ് സംഭവം. വാഴാനി സ്വദേശി കുര്യക്കോസിനെ പോക്‌സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

മാനസിക വൈകല്യമുള്ള കുട്ടിയോട് അയല്‍വാസിയായ ഇയാള്‍ മോശമായി പെരുമാറുകയായിരുന്നു. പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞതിനെ തുടര്‍ന്നാണ് സംഭവം പുറത്ത് അറിഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Top