വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ വൈദ്യുത അപകടങ്ങളില്‍ 3 പേര്‍ക്ക് ദാരുണാന്ത്യം

electricity

തൃശ്ശൂര്‍: തൃശ്ശൂരും കണ്ണൂരും വ്യത്യസ്ത വൈദ്യുതലൈന്‍ അപകടങ്ങളില്‍ മൂന്നു പേര്‍ മരിച്ചു. തൃശൂര്‍ മൂര്‍ക്കനാടാണ് ആദ്യ സംഭവം.

പാടത്ത് പുല്ലരിയാന്‍ പോയ പാലക്കാട് സ്വദേശികളായ കുഞ്ഞ (65), ദേവി (65) എന്നിവരാണ് പൊട്ടിയ വൈദ്യുതി കമ്പിയില്‍ തട്ടി മരിച്ചത്.

കണ്ണൂരില്‍ അറ്റകൂറ്റപ്പണിക്കിടെ കെഎസ്ഇബി ജീവനക്കാരനായ തളിപ്പറമ്പ് സെക്ഷനിലെ മസ്ദൂര്‍ ആയ പി.പി രാജീവന്‍ ആണ് മരിച്ചത്.

Top