ചെറുതുരുത്തിയിലെ കൊലപാതകം; ഭര്‍ത്താവ് ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

തൃശ്ശൂര്‍: ചെറുതുരുത്തിയില്‍ ഭര്‍ത്താവു ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കൊല്ലപ്പെട്ട ചിത്രയുടെ ഭര്‍ത്താവ് മോഹന്‍ ഉള്‍പ്പെടെ രണ്ട് സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്.

ബുധനാഴ്ച അര്‍ദ്ധ രാത്രിയോടെ ആണ് ചിത്രയെ ഭര്‍ത്താവ് മോഹന്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയത്. സംഭവ ശേഷം ഇയാളും സുഹൃത്തുക്കളും നാടു വിടുകയായിരുന്നു. എന്നാല്‍ ബന്ധുക്കളുടെ നിര്‍ബന്ധത്തെത്തുടര്‍ന്ന് കോയമ്പത്തൂര്‍ വഴി പഴനിയിലെത്തിയ ഇവര്‍ ചെറുതുരുത്തി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപെട്ടു സംസാരിക്കുന്നതിനിടെ ചിത്ര പ്രകോപനപരമായി സംസാരിച്ചപ്പോഴാണ് ആക്രമിച്ചതെന്ന് മോഹന്‍ മൊഴി നല്‍കി. മോഹന്റെ സുഹൃത്തുക്കളായ രവികുമാറിനും കൃഷ്ണകുമാറുംമോഹനൊപ്പം വീട്ടിലെത്തിയെങ്കിലും ആക്രമം നടക്കുമെന്ന് ഇവര്‍ കരുതിയിരുന്നില്ലെന്ന് പൊലീസിന് മൊഴി നല്‍കി. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

Top