കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തൃശ്ശൂര്‍ പൂരം നടത്താന്‍ തീരുമാനം

തൃശ്ശൂര്‍: കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തൃശ്ശൂര്‍ പൂരം നടത്താന്‍ തീരുമാനം. ഏപ്രില്‍ 23നാണ് പൂരം. പൊതുജനങ്ങളെ പരമാവധി നിയന്ത്രിച്ച് പൂരത്തിന്റെ ചടങ്ങുകള്‍ നടത്തും. വിപുലമായ പരിപാടികളോടെ നടത്തണമോ എന്ന കാര്യം പിന്നീട് തീരുമാനിയ്ക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. മാര്‍ച്ച് പകുതിയോടെ ആയിരിക്കും അന്തിമ തീരുമാനം എടുക്കുക.

ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിക്കും. രണ്ടാഴ്ച കൂടുമ്പോള്‍ സമിതി യോഗം ചേരാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തീരുമാനമെടുക്കാമെന്ന് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ സമ്മതിച്ചിട്ടുണ്ട്. ഇതോടൊപ്പം പൂരം എക്സിബിഷനും നടത്തും.

അതേസമയം, സംസ്ഥാനത്ത് കോവിഡ് മരണ നിരക്ക് പിടിച്ചു നിര്‍ത്താന്‍ സാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ അറിയിച്ചിരുന്നു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഒരാഴ്ച കൊണ്ട് 5 ശതമാനം രോഗം കുറഞ്ഞു. ടെസ്റ്റുകളുടെ എണ്ണവും വന്‍ തോതില്‍ വര്‍ദ്ധിപ്പിച്ചു. സാമ്പിള്‍ പരിശോധനയുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു.

Top