തൃശ്ശൂരില്‍ കോളേജ് വിദ്യാര്‍ത്ഥിക്ക് അടിയേറ്റു; പ്രതികളെ പിടികൂടിയില്ല

കൊടുങ്ങല്ലൂര്‍: തൃശ്ശൂരിലെ കൊടുങ്ങല്ലൂരില്‍ കോളേജ് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം. ഡിസംബര്‍ 30 നാണ് സംഭവം. എംഇഎസ് അസ്മാബി കോളേജിലെ ബിഎസ്സി ബോട്ടണി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി അഖിലിനെയാണ് ഒരു സംഘംയുവാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്.

മര്‍ദ്ദിക്കുന്ന ടിക് ടോക് വൈറലായതോടെയാണ് വാര്‍ത്ത പുറം ലോകം അറിഞ്ഞത്. കൊടുങ്ങല്ലൂര്‍ ഗവണ്മെന്റ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും യുവാക്കളെ ഇതുവരെ പിടികൂടിയിട്ടില്ല.

Top