തൃശ്ശൂരില്‍ ബൈക്കില്‍ ലോറിയിടിച്ച് മെയില്‍ നഴ്‌സിന് ദാരുണാന്ത്യം

തൃശ്ശൂര്‍: ബൈക്കില്‍ ലോറിയിടിച്ച് മെയില്‍ നഴ്‌സ് മരിച്ചു. തൃശ്ശൂര്‍ അത്താണിയിലാണ് സംഭവം. ഗുരുവായൂര്‍ സ്വദേശി എ.എ. ആഷിഫ് ആണ് മരിച്ചത്.

ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് ലോറിയിടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ആഷിഫ് മരിച്ചിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Top