തൃശ്ശൂരില്‍ ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി പ്രതിഷേധം; കെ.എസ്.യുക്കാരെ അറസ്റ്റ് ചെയ്ത് നീക്കി

തൃശ്ശൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കരിങ്കൊടി കാണിക്കാന്‍ ശ്രമം. തൃശ്ശൂരിലെ വൈഗ കാര്‍ഷിക മേള ഉദ്ഘാടനത്തിന് എത്തിയ ഗവര്‍ണര്‍ക്ക് നേരെയാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കാന്‍ ഒരുങ്ങിയത്.

സംഭവത്തില്‍ കെ.എസ്.യു ജില്ലാ സെക്രട്ടറി വി.എസ്.ഡേവിഡ് ഉള്‍പ്പെടെ രണ്ടു പേരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.

ഗവര്‍ണര്‍ എത്തുന്നതിന് മുമ്പേ റോഡില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ദക്ഷിണേന്ത്യയിലെ തന്നെ വലിയ കാര്‍ഷികമേളയായ വൈഗ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകരുടെ പ്രതിമാസ വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ 2022 ആകുമ്പോഴേക്കും ഫലം കാണുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. പ്രതിഷേധം കണക്കിലെടുത്ത് ജില്ലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

Top