കുടുംബവഴക്കിനെ തുടര്‍ന്ന് 82കാരിയായ അമ്മയെ മകന്‍ തീ കൊളുത്തി

തൃശ്ശൂര്‍: തൃശ്ശൂര്‍ മുല്ലശ്ശേരിയില്‍ മകന്‍ അമ്മയെ തീ കൊളുത്തി. വാഴപ്പുള്ളി പരേതനായ അയ്യപ്പക്കുട്ടിയുടെ ഭാര്യ വള്ളിയമ്മു (82)വിനെയാണ് തീ കൊളുത്തിയത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് തീ കൊളുത്തിയതെന്നാണ് വിവരം. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം നടന്നത്.

സംഭവത്തില്‍ മകന്‍ ഉണ്ണികൃഷ്ണനെ (60) പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. വള്ളിയമ്മു രാവിലെ വീടിനു പുറത്തിറങ്ങിയപ്പോള്‍ ഉണ്ണികൃഷ്ണന്‍ വീടിനരികില്‍ കരുതി വച്ചിരുന്ന പെയിന്റ് ടിന്നര്‍ എടുത്ത് വള്ളിയമ്മുവിന്റെ ദേഹത്തേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു ചെയ്തത്.

വള്ളിയമ്മുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. 70 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം.

Top