ബിഷപ്പിനെ പിന്തുണച്ച് തൃശ്ശൂര്‍ യുഡിഎഫിന്റെ പ്രസ്താവന; ഇറക്കിയത് ചില തത്പര കക്ഷികളെന്ന് ഡിസിസി പ്രസിഡന്റ്

തൃശൂര്‍: പാലാ ബിഷപ്പിനെ പിന്തുണച്ച് തൃശ്ശൂരില്‍ യുഡിഎഫ് ഇറക്കിയ പ്രസ്താവന വിവാദത്തില്‍. യുഡിഎഫിന്റെ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടില്‍ നിന്നും വ്യത്യസ്തമായി, ബിഷപ്പിന്റെ പ്രസ്താവന ഒരു മതത്തിനും എതിരെല്ലെന്നും അനാവശ്യ വിവാദം വേണ്ടെന്നുമായിരുന്നു പ്രസ്താവന.

എന്നാല്‍ ഇത് ശ്രദ്ധ നേടിയതോടെ പ്രസ്താവനയെ തളളി ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ രംഗത്തെത്തി. പ്രസ്താവനയുമായി ഡിസിസിക്ക് ബന്ധമില്ലെന്നും ഓഫീസ് സ്റ്റാഫിനെ സ്വാധീനിച്ച് യുഡിഎഫിലെ ചില തല്‍പ്പര കക്ഷികള്‍ ഇറക്കിയതാണെന്നുമാണ് പ്രസിഡന്റ് ജോസ് വള്ളൂരിന്റെ പ്രതികരണം.

Top