ട്രെയിനില്‍ നിന്നും വീണ് മെഡിക്കല്‍ വിദ്യാർത്ഥിക്ക് പരിക്ക്

തൃശൂര്‍: തൃശൂരില്‍ ട്രെയിനില്‍ നിന്നും വീണ് മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് പരിക്ക്. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം നടന്നത്. കോഴിക്കോട് കൊളവണ്ട് സ്വദേശിനി നാരായത്ത് വീട്ടില്‍ കുഞ്ഞിക്കണ്ണന്റെ മകള്‍ ഹിബയ്ക്കാണ് (22) പരിക്കേറ്റത്.

പരിക്കേറ്റ ഹിബയെ ആക്ട്‌സ് പ്രവര്‍ത്തകര്‍ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സമാനരീതിയില്‍ ബുധനാഴ്ചയും ഇത്തരത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. നാഗലാന്‍ഡ് കൊഹിമ സ്വദേശിനിക്കും നെന്‍മാറ സ്വദേശിക്കുമാണ് പരിക്കേറ്റിരുന്നത്.

Top