ഭൂഗര്‍ഭ കേബിള്‍ ഇടുന്നതിന്റെ ഭാഗമായി കുതിരാനില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തൃശൂര്‍: പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്റെ ഭൂഗര്‍ഭ കേബിള്‍ ഇടുന്നതിന്റെ ഭാഗമായി കുതിരാനില്‍ ഇന്ന് കര്‍ശന ഗതാഗത നിയന്ത്രണം. ട്രയല്‍ റണ്‍ ആണ് ഇന്നും നാളെയും നടത്തുന്നത്. രാവിലെ 5 മുതല്‍ വൈകിട്ട് 5 വരെ ആണ് നിയന്ത്രണമുള്ളത്.

എന്നാല്‍ പാലക്കാട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ക്ക് ഗതാഗത നിയന്ത്രണം ബാധമകമല്ല. എറണാകുളം, തൃശൂര്‍ ഭാഗത്ത് നിന്നും കുതിരാന്‍വഴി പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അടിയന്തിര വാഹനങ്ങള്‍ക്ക് നിയന്ത്രണം ബാധകമല്ല. തിരക്ക് കണക്കില്‍ എടുത്ത് കുതിരാനിലെ ഒരു തുരങ്കം ഭാഗികമായി ഗതാഗതത്തിനായി തുറന്നു നല്‍കിയിട്ടുണ്ട്.

Top