എസ്.എസ്.എല്‍.സി പരീക്ഷ ഹാളില്‍ വിദ്യാര്‍ത്ഥിക്ക് തെരുവുനായയുടെ ആക്രമണം

തൃശ്ശൂര്‍: എസ്.എസ്.എല്‍.സി പരീക്ഷ ഹാളില്‍ വിദ്യാര്‍ത്ഥിയെ തെരുവ് നായ കടിച്ചു. ചെറുതുരുത്തി കൊളമ്പുമുക്ക് സ്വദേശിയായ ഹംസ എന്ന വിദ്യാര്‍ത്ഥിക്കാണ് തെരുവുനായയുടെ കടിയേറ്റത്.

ഹാളില്‍ കടന്ന തെരുവുനായ പരീക്ഷ എഴുതിക്കൊണ്ടിരുന്ന വിദ്യാര്‍ത്ഥിയുടെ കൈയില്‍ കടിക്കുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തെ തുടര്‍ന്ന് അധ്യാപകര്‍ ക്ലാസ് മുറികളുടെ വാതിലുകള്‍ അടച്ചതിനാല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ കടിയേറ്റില്ല. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും പരാതി നല്‍കിയിട്ട് യാതൊരു നടപടിയില്ലെന്നും നാട്ടുകാര്‍ പറയുന്നു.

അതേസമയം,കുട്ടിക്ക് പരീക്ഷ എഴുതാന് കഴിയാതിരുന്ന സാഹചര്യം വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ച് വീണ്ടും പരീക്ഷ എഴുതിക്കാന്‍ കഴിയുമോയെന്ന് അധ്യാപകര്‍ പരിശോധിക്കുന്നുണ്ട്.

Top