തൃശൂര്‍ വരന്തരപ്പിള്ളിയില്‍ എസ്ബിഐയുടെ എടിഎം കൗണ്ടറില്‍ കവര്‍ച്ചാശ്രമം

തൃശൂര്‍: വരന്തരപ്പിള്ളിയില്‍ എ.ടി.എം കവര്‍ച്ചാശ്രമം. വരന്തരപ്പിള്ളി എസ്.ബി.ഐ ബാങ്കിന്റെ എ.ടി.എം സെന്ററിലാണ് കവര്‍ച്ചാശ്രമം നടന്നത്. വരന്തരപ്പിള്ളി റിംഗ് റോഡില്‍ ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ താഴെയുള്ള എടിഎം മെഷീന്‍ കുത്തിതുറക്കാനാണ് ശ്രമം നടന്നിരിക്കുന്നത്. സെന്ററിലെ നിരീക്ഷണ ക്യാമറകള്‍ തല്ലിതകര്‍ത്തിരുന്നു.

എന്നാലും ഇവരുടെ ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ബസുകളിലും മോഷണശ്രമം നടന്നതായാണ് വിവരം. രണ്ടു പേരും ഉടുത്തമുണ്ടുകൊണ്ട് മുഖം മറച്ച രീതിയിലാണ് എത്തിയിരുന്നത്. മേഖലയില്‍ വൈദ്യുതി ഇല്ലാതിരുന്ന സമയത്താണ് കവര്‍ച്ചാശ്രമം നടന്നത്. പണം നഷപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Top