പൂരനഗരിയില്‍ ഇന്ന് പുലിയിറങ്ങും ; റൗണ്ട് പുലികളെ കൊണ്ട് നിറയും

തൃശൂര്‍ : തൃശൂരില്‍ ഇന്ന് പുലിക്കളി. വൈകീട്ട് നാലര മുതല്‍ എട്ട് വരെ തൃശൂര്‍ റൗണ്ട് പുലികളെ കൊണ്ട് നിറയും. ആറ് ടീമുകളിലായി 250 പേര്‍ പുലിക്കളിയുടെ ഭാഗമാകും.

ചെണ്ടയുടെ താളത്തിനൊപ്പം അവര്‍ ചുവടുവയ്ക്കും. സ്വരാജ് റൗണ്ടില്‍ മൂന്നിടത്താണ് മികച്ച പ്രകടനം കാഴ്ചവയ്‌ക്കേണ്ടത്. ഈ മൂന്നിടത്ത് മാര്‍ക്കിടാന്‍ ആളുണ്ടാകും. ഒന്നാം സമ്മാനത്തിന് നാല്‍പതിനായിരം രൂപയാണ് കോര്‍പറേഷന്റെ സമ്മാനത്തുക. പെയിന്റ് അരച്ചു ദേഹത്തു പുരട്ടാന്‍ വിദഗ്ധരുടെ സേവനം ഓരോ സംഘങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.

പ്രളയം മൂലം കഴിഞ്ഞ വര്‍ഷം മുടങ്ങിയ പുലിക്കളി ഇത്തവണ വീണ്ടുമെത്തുമ്പോള്‍ ആഹ്‌ളാദത്തിലാണ് പുലിപ്രേമികള്‍.

Top