പൂരനഗരി ഉണര്‍ന്നു. . .ഭക്തര്‍ കാത്തിരുന്ന തൃശൂര്‍ പൂരത്തിന് കൊടിയേറി

thrissurpooram

തൃശൂര്‍: തൃശൂര്‍ പൂരത്തിന് കൊടിയേറി. പതിമൂന്നിനാണ് തൃശൂര്‍ പൂരം. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി – പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ചെറുപൂരങ്ങളെത്തുന്ന ഘടകക്ഷേത്രങ്ങളിലുമാണ് പൂരത്തിന്റെ കൊടിയേറ്റ് നടന്നത്.

തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11.15 നും 11.45 നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് കൊടിയേറ്റ് നടന്നത്. തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിപ്പാട്, പുലിയന്നൂര്‍ കുട്ടന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി പൊഴിച്ചൂര്‍ ദിനേശന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.

കൊടിമരം സ്ഥാപിക്കേണ്ട സ്ഥലത്ത് ഭൂമിപൂജ നടത്തി. ശ്രീകോവിലില്‍ പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ കെട്ടി ദേശക്കാര്‍ കൊടിമരം ഉയര്‍ത്തിയതോടെയാണ് പൂരം കൊടിയേറിയത്.

അതേസമയം, തൃശൂര്‍ പൂരത്തിന് മാലപ്പടക്കം ഉപയോഗിക്കാനുള്ള അനുമതിയും സുപ്രീംകോടതി നല്‍കിയിരുന്നു. കേന്ദ്ര ഏജന്‍സിയായ പെസോയ്ക്കു ഇത് സംബന്ധിച്ച് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൂരം വെട്ടിക്കെട്ട് കഴിഞ്ഞ തവണത്തേതു പോലെ നടത്താന്‍ അനുമതി നല്‍കിയിരിക്കെ പുതിയ ഹര്‍ജി ആവശ്യമില്ലെന്നാണ് സുപ്രീംകോടതി വിലയിരുത്തിയതെന്ന് ദേവസ്വം ഭാരവാഹികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top