തൃശൂര്‍ പൂരം; പ്രതീകാത്മക സാമ്പിള്‍ വെടിക്കെട്ട് ഇന്ന്

thrissurpooram

തൃശൂര്‍: തൃശൂര്‍ പൂരത്തിനായുള്ള സാമ്പിള്‍ വെടിക്കെട്ട് ഇന്ന് രാത്രി പ്രതീകാത്മകമായി നടക്കും. തിരുവമ്പാടിയും പാറമേക്കാവും ഓരോ കതിന വീതം പൊട്ടിക്കും. കാണാന്‍ ആരും എത്തേണ്ടതില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

കര്‍ശന നിയന്ത്രണങ്ങളോടെയാണ് പൂരത്തിന്റെ ചടങ്ങുകള്‍ നടക്കുന്നത്. നാളെയാണ് തൃശൂര്‍ പൂര വിളംബരം. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ തെക്കേ ഗോപുരനട തള്ളി തുറക്കും. 50 പേര്‍ മാത്രമാണ് പൂര വിളംബരത്തില്‍ പങ്കെടുക്കുക.

 

Top