തൃശൂര്‍ പൂരം; തറവാടക തര്‍ക്കത്തില്‍ പ്രതിഷേധിച്ച് പകല്‍പ്പൂരം സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്

തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട തറവാടക തര്‍ക്കത്തില്‍ പ്രതിഷേധിച്ച് പകല്‍പ്പൂരം സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. തറവാടകയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തിന് പരിഹാരം കണ്ടെത്താത്ത നടപടിയില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധപ്പൂരം എന്ന നിലയില്‍ പകല്‍പ്പൂരം സംഘടിപ്പിക്കുന്നത്. അടുത്ത ചൊവ്വാഴ്ചയാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഓഫീസിന് മുന്നില്‍ പ്രതീകാത്മക പൂരം നടത്തി പ്രതിഷേധിക്കുക. പൂരം പ്രദര്‍ശനത്തിന് ഭൂമി സൗജന്യമായി വിട്ടുനല്‍കണമെന്ന ആവശ്യമാണ് കോണ്‍?ഗ്രസ് മുന്നോട്ടുവയ്ക്കുന്നത്.

അതേസമയം മിനിപൂരത്തില്‍ പതിനഞ്ച് ആനകള്‍ ചമയംകെട്ടി അണിനിരക്കും. മേളവും കുടമാറ്റവും മിനി പൂരത്തില്‍ ഉണ്ടാകും. അടുത്തവര്‍ഷം ആദ്യം ജനുവരി മൂന്നിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിലെത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് റോഡ് ഷോ സംഘടിപ്പിക്കുന്നുണ്ട്. ഈ സമയത്ത് പാറമേക്കാവ് ക്ഷേത്രത്തിന്റെ മുന്‍പില്‍ മിനിപൂരം സംഘടിപ്പിക്കാനാണ് പാറമേക്കാവ് ദേവസ്വത്തിന്റെ തീരുമാനം.

പൂരം നടത്തിപ്പ് പ്രതിസന്ധി പരിഹരിക്കാന്‍ പാറമേക്കാവ് ദേവസ്വം മിനി പൂരവും സംഘടിപ്പിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തശൂര്‍ സന്ദര്‍ശനത്തിനോടനുബന്ധിച്ചാണ് മിനി പൂരം സംഘടിപ്പിക്കുന്നത്. ഇതിലൂടെ പൂരം പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയാണ് പാറമേക്കാവ് ദേവസ്വം ലക്ഷ്യമിടുന്നത്.ഈ ഘട്ടത്തിലാണ് പൂരം വിഷയം രാഷ്ട്രീയമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ കോണ്‍?ഗ്രസ് ശ്രമിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ ആയതുകൊണ്ട് തന്നെ കോണ്‍?ഗ്രസിന്റെ പ്രതിഷേധപ്പൂരത്തിന് അനുമതി നല്‍കുമോ എന്നതും ശ്രദ്ധേയമാണ്.

Top