തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് പ്രതിസന്ധിയില്‍; അനുമതി ലഭിച്ചില്ല

thrissurpooram

തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് പ്രതിസന്ധിയില്‍. വെടിക്കെട്ടിന് ഇനിയും അനുമതി ലഭിച്ചിട്ടില്ല. റവന്യു, എക്‌സ്‌പ്ലോസീവ് ഉദ്യോഗസ്ഥരാണ് വെടിക്കെട്ടിന് അനുമതി നല്‍കേണ്ടത്. അനുമതി നല്‍കാത്തതില്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ പ്രതിഷേധിക്കുകയാണ്.

അതേസമയം വെടിക്കെട്ടിന് അനുമതി നല്‍കുമെന്ന് ജില്ലാ കലക്ടര്‍ എ കൗശികന്‍ അറിയിച്ചു. ഇപ്പോഴുള്ളത് സ്വാഭാവിക കാലതാമസമാണെന്നും കലക്ടര്‍ അറിയിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പൂരം വെടിക്കെട്ട് നടക്കേണ്ടത്.

Top