എസ്.ഐയുടെ ആത്മഹത്യ; കാരണക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് എംഎം മണി

അടിമാലി: തൃശ്ശൂര്‍ പോലീസ് അക്കാദമിയിലെ എസ്.ഐ അനില്‍ കുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാരണക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി എംഎം മണി.

വിഷയത്തെ ഗൗരവമായാണ് കാണുന്നത്, ശക്തമായ തെളിവുകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അനില്‍കുമാറിന്റെ വീട്ടില്‍ പോയി അദ്ദേഹത്തിന്റെ ബന്ധുക്കളെ കണ്ടിരുന്നു. മേലുദ്യോഗസ്ഥരുടെ പീഡനം പോലുള്ള വിഷയങ്ങള്‍ പരിഹരിക്കാന്‍ നിയമപരമായ നിരവധി മാര്‍ഗങ്ങള്‍ ഉണ്ട്. ആത്മഹത്യയിലേക്ക് നീങ്ങുന്നത് കഷ്ടമാണെന്നും മന്ത്രി വ്യക്തമാക്കി.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി മാറുന്നു എന്ന കാര്യം തനിക്ക് അറിയില്ലെന്നും അതേക്കുറിച്ച് ഒന്നും പറയാനില്ലെന്നും മണി പറഞ്ഞു. അദ്ദേഹത്തിന് സുഖമില്ല. ചികിത്സയിലാണ്. ഇപ്പോള്‍ വിശ്രമത്തിലാണെന്നും എം.എം മണി അറിയിച്ചു.

Top