തൃശൂര്‍ മുണ്ടൂരില്‍ രണ്ട് പേരെ വെട്ടിക്കൊന്നു

തൃശൂര്‍: തൃശൂര്‍ മുണ്ടൂരില്‍ രണ്ട് പേരെ വെട്ടി കൊലപ്പെടുത്തി. ശ്യാം, ക്രിസ്റ്റി എന്നിവരാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെയാണ് ആക്രമണം നടന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ടിപ്പര്‍ ഇടിച്ച് വീഴ്ത്തിയ ശേഷമായിരുന്നു ആക്രമണം. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍നിന്ന് തെറിച്ച്‌ വീണ വിഷ്ണുവിനെയും ക്രിസ്റ്റിയെയും ഒരു സംഘം വെട്ടുകയായിരുന്നു.

സംഭവത്തിന് പിന്നില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പ്രശ്‌നമെന്ന് സംശയിക്കുന്നതായും പ്രതികള്‍ക്കായി
അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Top