തൃശൂർ മൂർക്കനിക്കരയിൽ കുമ്മാട്ടിക്കിടെ കൊലപാതകം; 4 പ്രതികൾ അറസ്റ്റിൽ

തൃശൂർ : മൂർക്കനിക്കരയിൽ കുമ്മാട്ടി മഹോത്സവത്തിനിടെയുണ്ടായ കൊലപാതകത്തിൽ പ്രതികളെ പൊലീസ് പിടികൂടി. നാലംഗസംഘമാണ് പിടിയിലായത്. അനന്തകൃഷ്ണൻ, അക്ഷയ്, ശ്രീരാജ്, ജിഷ്‌ണു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ഇരട്ടസഹോദരങ്ങളായ വിശ്വജിത്തും ബ്രഹ്മജിത്തും ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

ബുധനാഴ്ച വൈകിട്ടായിരുന്നു മൂർക്കനിക്കരയിൽ കുമ്മാട്ടി മഹോത്സവത്തിനിടെ മുളയം സ്വദേശി അഖിൽ (28) കുത്തേറ്റ് മരിച്ചത്. കുമ്മാട്ടി മഹോത്സവത്തിനിടെ ദേഹത്ത് തട്ടിയതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലയിൽ കലാശിച്ചത്.

Top