Thrissur-money laundering-investigation-Co-operative Bank

hawala transaction

തൃശൂര്‍: തൃശൂരില്‍ കോടികളുടെ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നതായി സൂചന. ആദായ നികുതി വകുപ്പ് രണ്ട് സ്ഥാപനങ്ങളില്‍ പരിശോധന ആരംഭിച്ചു.

ഒരു വിദേശ പണമിടപാട് സ്ഥാപനവും നടത്തറ സഹകരണ ബാങ്കും കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചെന്നാണ് ആരോപണം.

നോട്ട് നിരോധനത്തിനു ശേഷം സഹകരണ ബാങ്കില്‍ ഒരു കോടി 30 ലക്ഷം രൂപയുടെ ഇടപാട് നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

നവംബര്‍ എട്ടാം തീയതി രാത്രിയില്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം ഷെഡ്യൂള്‍ഡ് ബാങ്കിലേക്ക് മാറ്റിയതായും കണ്ടെത്തി.

ക്വാറി, ജ്വല്ലറി ഉടമകളാണ് കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചത്. തങ്ങള്‍ ഈ പണത്തിന് നികുതി അടയ്ക്കാന്‍ തയാറാണെന്ന് ഇവര്‍ ആദായ നികുതി വകുപ്പിനെ അറിയിച്ചതായാണ് വിവരം.

Top