തൃശൂര്‍: പുറ്റേക്കരയില്‍ മകന്‍ അച്ഛനെ തലയ്ക്കടിച്ച് കൊന്നു. സംഭവത്തിന് ശേഷം മകന്‍ കീഴടങ്ങി. മദ്യപിച്ചെത്തി അമ്മയെ സ്ഥിരമായി അച്ഛന്‍ ഉപദ്രവിച്ചിരുന്നതാണ് കൊലയ്ക്കു കാരണം. തൃശൂര്‍ പുറ്റേക്കര സ്വദേശി ചിറ്റിലപ്പിള്ളി വീട്ടില്‍ തോമസ് ആണ് കൊല്ലപ്പെട്ടത് . അറുപത്തിയഞ്ച് വയസായിരുന്നു.
ഓട്ടോറിക്ഷ ഡ്രൈവറായ മകന്‍ ഷിജനാണ് തോമസിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. മരിച്ചെന്ന് ഉറപ്പായതോടെ നേരെ പൊലീസ് സ്റ്റേഷനില്‍ എത്തി മകന്‍ കീഴടങ്ങി. സ്ഥിരമായി മദ്യപിച്ചെത്തുന്ന അച്ഛന്‍ അമ്മയെ ഉപദ്രവിക്കാറുണ്ടെന്ന് മകന്‍ പൊലീസിനോട് പറഞ്ഞു. ഇതേചൊല്ലി സ്ഥിരം വഴക്കുണ്ടാകുമായിരുന്നു.
സംഭവദിവസവും സമാനമായ വഴക്കുണ്ടായി. ഇതിനിടെയാണ്, ചുറ്റിക കൊണ്ട് തലയ്ക്കടിച്ചതെന്ന് മകന്‍ പൊലീസിനോട് മൊഴി നല്‍കി. മകന്റെ അറസ്റ്റ് പേരാമംഗലം പൊലീസ് രേഖപ്പെടുത്തി.