തൃശൂരില്‍ താലപ്പൊലി ഉത്സവത്തിനിടെ ആനയിടഞ്ഞു ; ആര്‍ക്കും പരുക്കില്ല

തൃശൂര്‍: തിരുവല്വാമലയില്‍ പറക്കോട്ടുകാവ് താലപ്പൊലി ഉത്സവത്തിനിടെ ആനയിടഞ്ഞു. ഉച്ചക്ക് രണ്ടരയോടെ താലപ്പൊലിക്കിടെയാണ് ആന വിരണ്ടോടിയത്. കുറുപ്പത്ത് ശിവശങ്കരന്‍ എന്ന ആനയാണ് ഇടഞ്ഞോടിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.

Top