തൃശൂര്‍ ഡിസിസി സെക്രട്ടറി എന്‍.എസ്.സരസന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

ആമ്പല്ലൂര്‍: തൃശൂര്‍ ഡിസിസി സെക്രട്ടറിയും കോണ്‍ഗ്രസ്- ഒബിസി വിഭാഗം സംസ്ഥാന സെക്രട്ടറിയുമായ എന്‍.എസ്.സരസനെ (56) വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

വെണ്ടോര്‍ ചുങ്കം നെടുംപറമ്പില്‍ പരേതനായ ശങ്കരന്റെയും കാര്‍ത്തുവിന്റെയും മകനാണ്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. സംഭവത്തില്‍ പുതുക്കാട് പൊലീസ് കേസെടുത്തു. ഭാര്യ: സുനന്ദ. മക്കള്‍: ശ്രീക്കുട്ടി, ശരത്. മരുമക്കള്‍: വിപിന്‍, ശ്രീഷ.

Top