തൃശൂര്‍ ജില്ലയില്‍ 867 പേര്‍ക്ക് കൂടി കൊവിഡ്

തൃശൂര്‍: ജില്ലയിലെ 867 പേര്‍ക്ക് കൂടി കൊവിഡ്. 550 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9473 ആണ്.

തൃശൂര്‍ സ്വദേശികളായ 157 പേര്‍ മറ്റ് ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 25233 ആണ്. അസുഖ ബാധിതരായ 15506 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. വ്യാഴാഴ്ച 865 കേസുകളിലും സമ്പര്‍ക്കം വഴിയാണ് രോഗബാധ.

6186 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നു. 714 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 249 പേര്‍ ആശുപത്രിയിലും 465 പേര്‍ വീടുകളിലുമാണ്. 3081 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 3637 സാമ്പിളുകളാണ് വ്യാഴാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 206013 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

Top