ഡ്രോണ്‍ ഉപയോഗിച്ച് നഗരകേന്ദ്രങ്ങള്‍ സാനിറ്റൈസേഷന്‍ ചെയ്ത് തൃശൂര്‍ കോര്‍പ്പറേഷന്‍

തൃശൂര്‍: ജില്ലയില്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഡ്രോണ്‍ ഉപയോഗിച്ച് തൃശൂര്‍ കോര്‍പ്പറേഷന്‍ നഗര കേന്ദ്രങ്ങള്‍ വൃത്തിയാക്കി. കൊവിഡ് രോഗികള്‍ കൂടുന്ന സാഹചര്യത്തിലാണ് അണവിമുക്തമാക്കല്‍ നടപടിയെന്ന് കോര്‍പറേഷന്‍ അധുകൃതര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ഇതാദ്യമായാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള സാനിറ്റൈസേഷന്‍.

12 ലിറ്റര്‍ ടാങ്ക് ശേഷിയുള്ള ഡ്രോണ്‍ ഉപയോഗിച്ചാണ് നഗരം അണുവിമുക്തമാക്കിയത്. അന്തരീക്ഷത്തിലെ അണുക്കളെ നശിപ്പിക്കുന്നതിനായി സോഡിയം ഹൈപോക്ലോറൈഡും സില്‍വര്‍ നൈട്രേറ്റ് ലായനിയുമാണ് ടാങ്കില്‍ നിറയ്ക്കുന്നത്. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗരുഡ എയറോസ്പേസ് എന്ന സ്ഥാപനം സൗജന്യമായാണ് കോര്‍പറേഷനു വേണ്ടി സാനിറ്റൈസേഷന്‍ ചെയ്ത് നല്‍കിയത്.

 

Top