തൃശ്ശൂരില്‍ ദേശീയ പതാക ഉയര്‍ത്തിയത് പ്രോട്ടോക്കോള്‍ ലംഘിച്ചാണെന്ന് കോണ്‍ഗ്രസ്

തൃശ്ശൂര്‍: സ്വാതന്ത്ര്യദിനത്തില്‍ തൃശ്ശൂരില്‍ ദേശീയ പതാക ഉയര്‍ത്തിയത് പ്രോട്ടോക്കോള്‍ ലംഘിച്ചാണെന്ന പരാതിയുമായി കോണ്‍ഗ്രസ് രംഗത്ത്. മന്ത്രിമാർ ഉണ്ടായിരിക്കെ തൃശൂരിൽ കളക്ടറെ കൊണ്ട് പതാക ഉയർത്തിയത് ജനാധിപത്യ ധ്വംസനമാണെന്ന് തൃശ്ശൂ‍ർ എംപി ടി എൻ പ്രതാപൻ ആരോപിച്ചു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും മുഖ്യമന്ത്രിയുടെ ജനാധിപത്യ വിരുദ്ധതക്ക് ഉ​ദാഹരണമാണ് ഈ സംഭവമെന്നും ടി എൻ പ്രതാപൻ ആരോപിച്ചു.

തൃശ്ശൂരില്‍ നിന്നുള്ള എംഎല്‍എമാര്‍ കൂടിയായ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥും ചീഫ് വിപ്പ് കെ രാജനും സ്ഥലത്തുണ്ടായിട്ടും ജില്ലാ കളക്ടര്‍ എസ് ഷാനവാസാണ് പരേഡിന് പതാക ഉയര്‍ത്തിയത്. സ്ഥലത്തുണ്ടായിരുന്നുവെങ്കിലും മന്ത്രിയും ചീഫ് വിപ്പും സ്വാതന്ത്ര്യദിന പരിപാടിക്ക് എത്തിയതുമില്ല. ഇതാണ് പരാതിക്ക് കാരണമായത്.

Top