തൃശൂരില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി നാല് പേര്‍ മരിച്ചു

തൃശ്ശൂര്‍: തൃശ്ശൂരില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി നാല് പേര്‍ മരിച്ചു. കൊറ്റനെല്ലൂര്‍ സ്വദേശി തേരപ്പിള്ളി വീട്ടില്‍ സുബ്രന്‍ (59), മകള്‍ പ്രജിത (23), കൊറ്റനെല്ലൂര്‍ കണ്ണന്തറ വീട്ടില്‍ ബാബു (54), മകന്‍ വിപിന്‍ (29) എന്നിവരാണ് മരിച്ചത്.

തുമ്പൂര്‍ അയ്യപ്പന്‍കാവില്‍ ഉത്സവം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന നാല് പേരേയും അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ മാളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. അപകടത്തിന് കാരണമായ കാറിലുണ്ടായിരുന്ന നാല് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Top