വാഹനങ്ങളില്‍ ഉപയോഗിക്കുന്ന എല്‍.പി.ജി. വില ഉയര്‍ന്നു

തൃശ്ശൂര്‍: വാഹനങ്ങളില്‍ ഉപയോഗിക്കുന്ന എല്‍.പി.ജി.യുടെ വില വര്‍ദ്ധിച്ചു. ഫെബ്രുവരിയില്‍ ലിറ്ററിന് ഏഴരരൂപയോളമാണ് കൂടിയത്.

ആഗോളവിപണിയിലെ വിലക്കയറ്റമാണ് രാജ്യത്തും പ്രതിഫലിച്ചതെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്. അടുത്തകാലത്ത് ആഗോളവിപണിയില്‍ ഉണ്ടായ ഏറ്റവും വലിയ വിലക്കയറ്റമാണിതെന്നാണ് സൂചന.

ജനുവരി അവസാനം തിരുവനന്തപുരത്ത് ലിറ്ററിന് 43.80 ആയിരുന്നു ഇപ്പോള്‍ അത് 51.23 ആയാണ് ഉയര്‍ന്നത്. തുടര്‍ന്നുള്ള എല്ലാ മാസങ്ങളിലും വില കൂടി. ആറുമാസത്തിനിടെ ലിറ്ററിന് 14.64 രൂപയാണ് ഉയര്‍ന്നത്.

Top